പടിഞ്ഞാറന്‍ നൈജറിലെ ഒരു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ തോക്കുധാരികള്‍ 22 ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് വെടി വച്ചു കൊന്നു. ഇതില്‍ 15 പേര്‍ മാലി~ ബുര്‍ക്കിന ഫാസോ അതിര്‍ത്തിയിലുള്ള തില്ലബെരി മേഖലയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുക്കുകവേയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് അവിടെ നിന്നു മാറി കുറച്ചകലെയുള്ള പ്രദേശത്താണ് ഏഴു പേരെ തോക്കുധാരികള്‍ കൊലചെയ്തത്. അല്‍~ഖ്വയ്ദയുമായും ഇസ്ളാമിക് സ്റേററ്റുമായും ബന്ധമുള്ള ഗ്രൂപ്പുകള്‍ നടത്തുന്ന ജിഹാദി അക്രമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നൈജറിന്‍റെ സൈനിക സര്‍ക്കാര്‍ ഇപ്പോള്‍ പരാജയപ്പെടുകയാണ്.
"യാതൊരു കാരണവും ന്യായീകരണവും ഇല്ലാതെ 22 നിരപരാധികളെ ഭീരുത്വം കൊണ്ട് കൊലപ്പെടുത്തിയതിന്‍റെ ഭയാനകമായ മരണ സംഖ്യ" എന്നാണ് നൈജറിലെ പ്രാദേശിക മാധ്യമമായ എല്‍മാസ്ട്രോ ടിവി ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വ്യക്തമായ ഒരു കണക്കല്ല. ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഭീകര മരണങ്ങള്‍ നടന്ന പ്രദേശമാണ് ഇത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാജ്യത്ത് ജിഹാദി ഗ്രൂപ്പുകള്‍ വര്‍ധിപ്പിച്ച ആക്രമണങ്ങളില്‍ 127ലധികം പേരെ അകാരണമായി കൊന്നൊടുക്കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
നിരവധി വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുന്നതും ഇവിടുത്തെ ജിഹാദികളുടെ തന്ത്രമാണ്. കഴിഞ്ഞയാഴ്ചതില്ലബെരി മേഖലയില്‍ നടന്ന മറ്റൊരു ഒളിപ്പോരാക്രമണത്തില്‍ ജിഹാദി ഭീകരര്‍ 14 നൈജീരിയന്‍ സൈനികരെ വെടിവച്ചു കൊന്നിരുന്നു 2023ല്‍ ജനറല്‍ അബ്ദുറഹിമാന്‍ ചിയാനി രാജ്യത്തിന്‍റെ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് ബസൂമിനെ സ്ഥാനഭ്രഷ്ടനാക്കിയതു മുതല്‍ നൈജര്‍ സൈനിക നിയന്ത്രണത്തിലാണ്.2023 ല്‍ ജനറല്‍ അബ്ദുറപ്മാന്‍ ചിയാനി രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ സ്ഥാനഭ്രഷ്ടനാക്കിയതു മുതല്‍ നൈജര്‍ സൈനിക നിയന്ത്രണത്തിലാണ്.

Comments: